റാന്നി : നിയോജക മണ്ഡലത്തിൽ ചാലപ്പള്ളി – ചുങ്കപ്പാറ പാടിമണ്ണ് റോഡ് വീതി കൂട്ടി ടാറിങ് നടത്തിയതിനു പിന്നാലെ കൈയ്യേറ്റം വ്യാപകമെന്ന് ആരോപണം. ആറു മാസം മുമ്പാണ് റോഡ് വീതികൂട്ടി നിര്‍മ്മിച്ചത് ഇതിനിടയിൽ റോഡ് കയ്യേറി മതിൽ നിർമാണം നടത്തുന്നതും റോഡിലേക് ഇറക്കി കെട്ടിടങ്ങൾ നിർമിക്കുന്നതും പൊതുമരാമത്ത് അധികാരികൾ കണ്ടില്ലന്നു നടിക്കുകയാണ്. അവധി ദിവസങ്ങളിൽ നടക്കുന്ന അനധികൃത കയേറ്റം പലപ്പോഴും അധികാരികൾ ശ്രദ്ധിക്കുന്നില്ല. റോഡ് നിർമാണത്തിൽ പോലും അനാവശ്യ ഇടപെടൽ കാരണം കൊടും വളവുകൾ പോലും വീതി കൂട്ടി പണിയുവാൻ കഴിയാത്തത് നാട്ടുകാരിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടയിൽ ആണ് വ്യാപക മായി റോഡ് കയേറ്റം നടക്കുന്നത്. റോഡ് കയ്യേറ്റം തടയുവാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു.
ചാലപ്പള്ളി – ചുങ്കപ്പാറ പാടിമണ്ണ് റോഡിൽ അനധികൃത കയേറ്റം വ്യാപകം
RECENT NEWS
Advertisment