മാതാപിതാക്കള്‍ക്ക് മദ്യം നല്‍കി സഹൃദം സ്ഥാപിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാതാപിതാക്കള്‍ക്ക് മദ്യം നല്‍കി സഹൃദം സ്ഥാപിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വനവാസി വിഭാഗത്തില്‍പ്പെട്ട അട്ടത്തോട് സ്വദേശികളായ രമാ കണ്ണന്‍, കണ്ണന്‍ ദാസ് എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരു പ്രതി ജയകൃഷ്ണനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പമ്പ സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെയാണ് മൂന്ന് പ്രതികള്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മദ്യം നല്‍കി സൗഹൃദത്തിലാക്കിയതിന് ശേഷമായിരുന്നു പീഡനം. പ്രതികള്‍ സ്ഥിരമായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നതായാണ് വിവരം. ഈ സമയത്താണ് പീഡനം നടന്നതെന്ന് പോലീസ് പറയുന്നു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കൊല്ലത്തെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...