സാസ്‌കാരിക വിപ്ലവങ്ങളുടെ ഈറ്റില്ലമായ കെപിഎസിയുടെ മുഖമുദ്ര ഇനി ഓര്‍മ്മയില്‍

For full experience, Download our mobile application:
Get it on Google Play

കായംകുളം : സാസ്‌കാരിക വിപ്ലവങ്ങളുടെ ഈറ്റില്ലമായ കെപിഎസിയുടെ മുഖമുദ്ര ഇനി ഓര്‍മ്മയില്‍. സാംസ്‌കാരിക വിപ്ലവത്തിലൂടെ നാടിനെ മാറ്റിമറിച്ച കെപിഎസിയുടെ മുഖമുദ്രയായി നിലകൊണ്ട സ്‌തൂപം ഇനി ഓര്‍മയില്‍. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ്‌ കെപിഎസി ജങ്‌ഷനില്‍ ദേശീയപാതയോരത്തെ ആസ്ഥാനമന്ദിരവും അങ്കണത്തിലെ സ്‌തൂപവും പൊളിക്കുന്നത്‌. 1980 ലാണ് സ്‌തൂപം സ്ഥാപിക്കുന്നത്. 84ല്‍ ആസ്ഥാന മന്ദിരവും സ്ഥാപിച്ചു. കെപിഎസിയുടെ മുദ്ര രൂപകല്‍പ്പന ചെയ്‌തത് മലയാറ്റൂര്‍ രാമകൃഷ്‌ണനായിരുന്നു. മുദ്ര ആലേഖനം ചെയ്‌ത്‌ സ്‌തൂപം നിര്‍മിച്ചത് ശില്‍പി കേശവന്‍കുട്ടിയാണ്‌. കോണ്‍ക്രീറ്റ്‌ സ്‌തൂപത്തില്‍ പ്രത്യേക കൂട്ട് ചേര്‍ത്ത്‌ മുദ്ര ആലേഖനം ചെയ്തു.

ദേശീയപാതയിലൂടെ കടന്നുപോകുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുംവിധമാണ്‌ സ്ഥാപിച്ചിരുന്നത്. ആസ്ഥാന മന്ദിരത്തിനുമുന്നില്‍ മുദ്ര ആലേഖനം ചെയ്‌ത സ്‌തൂപമല്ലാതെ പ്രത്യേകം ബോര്‍ഡുകളൊന്നുമില്ല. ദേശീയപാത വികസനത്തിന്‌ കെപിഎസിയുടെ 30 സെന്റില്‍ 10 സെന്റ് സ്ഥലമാണ്‌ ഏറ്റെടുക്കുന്നത്. പ്രധാന കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഭാഗം പൊളിച്ചുമാറ്റും. ഓഡിറ്റോറിയവും പുതിയകെട്ടിടവും പൊളിക്കും. സ്‌തൂപം പൂര്‍ണമായി പൊളിച്ചുമാറ്റി. ബാക്കി വരുന്ന 20 സെന്റില്‍ സംസ്ഥാന സര്‍ക്കാരിന്റെകൂടി സഹായത്തോടെ 1866 മുതലുള്ള നാടക ചരിത്രത്തിന്റെ നേര്‍ക്കാഴ്‌ചയുമായി തീയേറ്റര്‍ മ്യൂസിയം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ആസ്ഥാനമന്ദിരത്തിന്‌ മറ്റൊരു സ്ഥലം കണ്ടെത്താനും ശ്രമമുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...