മനാമ: ബഹ്റൈന്‍ കടലില്‍ അനധികൃത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടതിന് നാല് ഇന്ത്യന്‍ പൗരന്മാരെയും രണ്ട് സ്വദേശികളെയും അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ് അറിയിച്ചു.’കോഫ’ എന്നറിയപ്പെടുന്ന നിരോധിത ബോട്ടം ട്രോളിങ് വലകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ചെമ്മീന്‍ പിടിച്ചത്. ഏകദേശം 40 കിലോ ചെമ്മീന്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവം അറിഞ്ഞത്. കേസ് മൈനര്‍ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. ബോട്ട് തെളിവിനായി അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ലൈഫ് ജാക്കറ്റുകള്‍, പ്രഥമശുശ്രൂഷ കിറ്റ്, അഗ്‌നിശമന ഉപകരണം എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഇവരുടെ ബോട്ടിലുണ്ടായിരുന്നില്ല. നിരോധിത മീന്‍പിടിത്ത വലകള്‍ ഉപയോഗിക്കുക, കൂട്ടിയിടി തടയാന്‍ നാവിഗേഷന്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, ലൈസന്‍സില്ലാതെ മത്സ്യബന്ധനം, സുരക്ഷ ഉദ്യോഗസ്ഥരെ പരിശോധനയില്‍നിന്ന് തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇത്തരം അനധികൃത മത്സ്യബന്ധന രീതികള്‍ സമുദ്ര സമ്പത്തിന് നാശമുണ്ടാക്കുകയാണ്. വലിയ അളവില്‍ മത്സ്യങ്ങളെ പിടിക്കുന്നതിനാണ് ബോട്ടം ട്രോളിങ് വലകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് പലപ്പോഴും ചെറുമത്സ്യങ്ങളെയും മറ്റു സമുദ്ര ജീവജാലങ്ങളെയും കുടുക്കുന്നു. ഇത് സമുദ്ര ജൈവവൈവിധ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1