മല്ലപ്പള്ളി : കോട്ടാങ്ങൽ, ആനിക്കാട് പഞ്ചായത്തുകളിൽ അനധികൃത വിദേശമദ്യവിൽപ്പന വ്യാപകമെന്ന് പരാതി. പ്രദേശത്തെ തൊഴിലാളികളെ കേന്ദ്രികരിച്ചാണ് വിൽപ്പന. മദ്യപാനത്തിനുശേഷം ഒഴിഞ്ഞ കുപ്പികൾ സമീപത്തെ തോട്ടങ്ങളിലും റോഡിന്റെ വശങ്ങളിലേക്കും വലിച്ചെറിയുകയാണ് പതിവ്. മദ്യപർ തമ്മിൽ സംഘർഷവും അസഭ്യം പറയുന്നതും നിത്യ സംഭവമാണ്. മലയോര മേഖലകൾ കേന്ദ്രികരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിപണനവും സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്. ആനിക്കാട് പഞ്ചായത്തിലെ മദ്യവിൽപ്പനയും സാമൂഹിക വിരുദ്ധ ശല്യവും ജനജീവിതം ദുസഹമാക്കുന്നതായി താലൂക്ക് വികസന സമിതിയിൽ വരെ പരാതിയുണ്ടായിട്ടും നടപടിയില്ല. സന്ധ്യ സമയങ്ങളിൽ ചില പ്രദേശങ്ങൾ കേന്ദ്രികരിച്ച് ഇരുചക്ര വാഹനങ്ങളിൽ യുവാക്കളുടെ മരണപാച്ചിലാണ് നടക്കുന്നത്. പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ വാഹനങ്ങളിലും പരസ്യമായി റോഡിലിരുന്നു മുള്ള മദ്യപിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.