അനധികൃത വിദേശ മദ്യവിൽപന വ്യാപകമാകുന്നു : നടപടിയെടുക്കാതെ അധികൃതരും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ , ആനിക്കാട് പഞ്ചായത്തുകളിൽ അനധികൃത വിദേശമദ്യവിൽപന വ്യാപകമെന്ന് പരാതി. ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപനശാലകളിൽ നിന്നും വാങ്ങുന്ന മദ്യമാണ് അമിത വിലക്ക് വിൽപന നടത്തുന്നത്. പ്രദേശത്തെ തൊഴിലാളികളെ കേന്ദ്രികരിച്ചാണ് വിൽപ്പന. ഇരുചക്ര വാഹനത്തിലും ഓട്ടോറിക്ഷകളിലും മദ്യവിൽപന നടക്കുന്നുണ്ട്. അമിത ലാഭമാണ് ഇതിലേക്ക് പലരെയും കൊണ്ടെത്തിക്കാൻ കാരണമാകുന്നത്. മദ്യപാനത്തിനുശേഷം ഒഴിഞ്ഞ കുപ്പികൾ സമീപത്തെ തോട്ടങ്ങളിലും റോഡിന്റെ വശങ്ങളിലേക്കും വലിച്ചെറിയുകയാണ് പതിവ്. മദ്യപർ തമ്മിൽ സംഘർഷവും അസഭ്യം പറയുന്നതും നിത്യ സംഭവമാണ്.

മലയോര മേഖലകൾ കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിപണനവും സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്. സന്ധ്യ സമയങ്ങളിൽ ചില പ്രദേശങ്ങൾ കേന്ദ്രികരിച്ച് ഇരുചക്ര വാഹനങ്ങളിൽ യുവാക്കളുടെ മരണപാച്ചിലാണ് നടക്കുന്നത്. പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ വാഹനങ്ങളിലും പരസ്യമായി റോഡിലിരുന്നും മദ്യപിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...