കടമ്പനാട് : വില്പനയ്ക്കായി 18 ലിറ്റർ വിദേശ മദ്യം സൂക്ഷിച്ച രണ്ടുപേർ അറസ്റ്റിൽ. കടമ്പനാട് വലിയവിള ജംഗ്ഷനിൽ മുകളുംപുറത്ത് പുത്തൻപീടികയിൽ ജോൺ മാത്യു, വലിയവിള ജംഗ്ഷൻ അജിഭവനത്തിൽ ഷിജി മാമൻ എന്നിവരെയാണ് ഏനാത്ത് പോലീസ് അറസ്റ്റുചെയ്തത്.
ഷിജി മാമന്റെ കല്ലുകുഴിയിലെ പച്ചക്കറിക്കടയിലും വീട്ടിലെ വാഷിംഗ് മെഷിനിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്. ജോൺ മാത്യൂവിന്റെ വീടിന് പുറകിൽ വിറക് ഷെഡിൽ നിന്നും കാർ പോർച്ചിന്റെ അരികിൽ നിന്നും പോർച്ചിൽക്കിടന്ന ഷിജി മാമന്റെ കാറിൽ നിന്നും മദ്യം കണ്ടെടുത്തു. ഫോണിൽ ആവശ്യപ്പെടുന്നതനുസരിച്ച് മദ്യം എത്തിക്കുകയായിരുന്നു പതിവ്. മദ്യം സൂക്ഷിച്ച കാറും പിടിച്ചെടുത്തു. വിവിധ ബ്രാൻറുകളിലുള്ള റം ഇനത്തിൽപ്പെട്ട മദ്യമാണ് കണ്ടെടുത്തത് .
ഏനാത്ത് ഇൻസ്പെക്ടർ ജയകുമാർ എസ്.ഐമാരായ വിപിൻ കുമാർ, റബൂഷാൻ, സുരേഷ് ബാബു, ശ്രീകുമാർ, ലിൻസൻ, എ .എസ് .ഐ ജയദാസ്, സി.പി.ഒമാരായ ശ്യാം, ബിജുരാജ്, മുജീബ്, രാജേഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.