കടമ്പനാട് വില്പനയ്ക്കായി മദ്യം സൂക്ഷിച്ച രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കടമ്പനാട് : വില്പനയ്ക്കായി 18 ലിറ്റർ വിദേശ മദ്യം സൂക്ഷിച്ച രണ്ടുപേർ അറസ്റ്റിൽ. കടമ്പനാട് വലിയവിള ജംഗ്ഷനിൽ മുകളുംപുറത്ത് പുത്തൻപീടികയിൽ ജോൺ മാത്യു, വലിയവിള ജംഗ്ഷൻ അജിഭവനത്തിൽ ഷിജി മാമൻ എന്നിവരെയാണ് ഏനാത്ത് പോലീസ് അറസ്റ്റുചെയ്തത്.

ഷിജി മാമന്റെ  കല്ലുകുഴിയിലെ പച്ചക്കറിക്കടയിലും വീട്ടിലെ വാഷിംഗ് മെഷിനിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്. ജോൺ മാത്യൂവിന്റെ  വീടിന് പുറകിൽ വിറക് ഷെഡിൽ നിന്നും കാർ പോർച്ചിന്റെ  അരികിൽ നിന്നും പോർച്ചിൽക്കിടന്ന ഷിജി മാമന്റെ  കാറിൽ നിന്നും മദ്യം കണ്ടെടുത്തു. ഫോണിൽ ആവശ്യപ്പെടുന്നതനുസരിച്ച് മദ്യം എത്തിക്കുകയായിരുന്നു പതിവ്. മദ്യം സൂക്ഷിച്ച കാറും പിടിച്ചെടുത്തു. വിവിധ ബ്രാൻറുകളിലുള്ള റം ഇനത്തിൽപ്പെട്ട മദ്യമാണ് കണ്ടെടുത്തത് .

ഏനാത്ത് ഇൻസ്പെക്ടർ ജയകുമാർ എസ്.ഐമാരായ വിപിൻ കുമാർ, റബൂഷാൻ, സുരേഷ് ബാബു, ശ്രീകുമാർ, ലിൻസൻ, എ .എസ് .ഐ ജയദാസ്, സി.പി.ഒമാരായ ശ്യാം, ബിജുരാജ്, മുജീബ്, രാജേഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...