കൊല്ലം: അനധികൃതമായി മദ്യ നിര്‍മ്മാണം നടത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറും രണ്ട് സഹായികളും പിടിയില്‍. ഇവരില്‍നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. പൂയപ്പള്ളിയിലാണ് സംഭവം. തെന്മല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചെറുവക്കല്‍ ലിറ്റില്‍ ഫ്ലവറില് റോജി കുഞ്ഞപ്പി (51) ഇളമാട് ചെറുവക്കല്‍ ഇടയിറത്ത് വീട്ടില്‍ പ്രകാശ് (44), ഇളമാട് സുധ മന്ദിരത്തില്‍ സുഭാഷ് (42) എന്നിവരാണ് അറസ്റ്റിലായത്.
പ്രതിയായ പ്രകാശിന്റെ ഫാമില്‍ ചാരായം വാറ്റുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൂയപ്പള്ളി പോലീസ് റെയ്ഡിനെത്തിയപ്പോഴാണ് മൂവരെയും പിടികൂടിയത്. ഇവിടെ നിന്നാണ് കഞ്ചാവ് പൊതികളും കണ്ടെടുത്തത്.