കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ് കണ്ടെത്തി. എക്സൈസിന്‍റെ പരിശോധനയിൽ ആണ് മദ്യ നിർമാണ യൂണിറ്റ് കണ്ടെത്തിയത്. ഇവിടെ നിന്നും 70 ലിറ്റർ വ്യാജ മദ്യവും ബോട്ലിംഗ് യൂണിറ്റും പിടികൂടി. 3500 ഓളം കുപ്പികളും കണ്ടെത്തി. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടികൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർമാണ കേന്ദ്രം കണ്ടെത്തിയത്. കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവിന്‍റെ വീട്ടിൽ ആണ് വ്യാജമദ്യനിർമാണം നടന്നു വന്നിരുന്നത്.

പൂപ്പാറയിൽ 35 ലിറ്റ‌‌ർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേരെ ശാന്തൻപാറ പോലീസ് പിടികൂടിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മദ്യം വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവർക്ക് ബെവ്കോ ഔട്ട്ലെറ്റിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൈമാറാനെത്തിച്ച മദ്യമായിരുന്നു പിടികൂടിയത്. പൂപ്പാറ ബെവ്കോ ഔട്‌ലെറ്റിലെ ജീവനക്കാരനായ തിരുവനന്തപുരം, കോലിയക്കോട് ഉല്ലാസ് നഗർ സ്വദേശി ബിനു, സുഹൃത്ത് പോത്തൻകോട് പുത്തൻവീട്ടിൽ ബിജു, ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു മാത്യു, മകൻ എബിൻ എന്നിവരെയാണ് ശാന്തൻപാറ പോലീസ് പിടികൂടിയത്. ഇവർ പിടിയിലായത് ജീവനക്കാരുടെ ഇടപെടലിന് പിന്നാലെ ആയിരുന്നു.

പൂപ്പാറ തലക്കുളത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്ന് 35 ലിറ്റർ വരുന്ന 70 കുപ്പി വ്യാജ മദ്യവും കണ്ടെടുത്തു. എംസി മദ്യത്തിന്‍റെയും സർക്കാരിന്‍റെയും വ്യാജ സ്റ്റിക്കർ പതിപ്പിച്ച കുപ്പിയിലാണ് മദ്യം നിറച്ചിരുന്നത്. ബെവ്കോ ഔട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങി പുറത്ത് ചില്ലറ വിൽപന നടത്തുന്ന ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് വിൽക്കാനായി കൊണ്ടു വന്ന വ്യാജ മദ്യമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...