വീടു കേന്ദ്രീകരിച്ച്‌ മദ്യ വില്‍പ്പന നടത്തിയാള്‍ എക്‌സൈസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വീടു കേന്ദ്രീകരിച്ച്‌ മദ്യ വില്‍പ്പന നടത്തിയാള്‍ എക്‌സൈസിന്റെ പിടിയില്‍. ആലിന്‍ ചുവട് വെണ്ണല സ്വദേശി തച്ചേത്ത് വീട്ടില്‍ ജോളി എന്ന് വിളിക്കുന്ന തോമസ് (51) എന്നയാളെയാണ് എറണാകുളം റേഞ്ച് എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് 35 ലിറ്റര്‍ മദ്യം കണ്ടെടുത്തു. ടൗണിലെ ബിവറേജ്‌സ് ഔട്ട് ലെറ്റുകളില്‍ നിന്ന് പല തവണകളായി മദ്യം വാങ്ങി സൂക്ഷിച്ച്‌ കൂടിയ വിലയ്ക്ക് ഇയാള്‍ മറിച്ച്‌ വില്‍പ്പന നടത്തിവരുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഉപഭോക്താക്കള്‍ക്കിടയില്‍ ‘ജോളി ബാര്‍ ‘ എന്ന പേരില്‍ ആണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ എന്ന വ്യാജേന എക്‌സൈസ് ഷാഡോ സംഘം ഇയാളെ സമീപിച്ച്‌ കൈയ്യോടെ പിടികൂടുകയായിരുന്നു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രാമപ്രസാദ്, കെ വി ബേബി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ കെ രമേശന്‍, പി യു ഋഷികേശന്‍, സത്യനാരായണന്‍, സിറ്റി മെട്രോ ഷാഡോയിലെ എന്‍ ഡി ടോമി, എന്‍ ജി അജിത്ത് കുമാര്‍, വനിത സിവില്‍ ഓഫീസര്‍ സി ജി പ്രമിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ് ; കേസ്

0
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...