തൊഴിലാളി വിരുദ്ധ നിലപാട് ; മലബാർ സിമന്റ്‌സ് എംഡിയുടെ രാജി സർക്കാർ സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മലബാര്‍ സിമന്റ്‌സ് എംഡി എം.മുഹമ്മദാലിയുടെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു. സിഐടിയുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒന്നര മാസം മുന്‍പാണ് മുഹമ്മദാലി രാജികത്ത് നല്‍കിയത്. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് എംഡി കെ. ഹരികുമാറിനാണ് മലബാര്‍ സിമന്റ്‌സിലെ പകരം ചുമതല നല്‍കിയിരിക്കുന്നത്.

ശമ്പള പരിഷ്‌കരണ ശുപാര്‍ശ എംഡി തടഞ്ഞുവെച്ചു, സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല, തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജനുവരി 29 ന് മുഹമ്മദാലിയെ സിഐടിയു ഉപരോധിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. എന്നാല്‍ എംഡിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും രാജി തീരുമാനത്തില്‍ പങ്കില്ലെന്നുമാണ് സിഐടിയു നല്‍കുന്ന വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

0
മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ്...

കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി...