പൊന്‍കുന്നം : അനധികൃത മദ്യവില്‍പന നടത്തിയ ആള്‍ അറസ്റ്റില്‍. പുഞ്ചവയല്‍ കോച്ചഞ്ചേരില്‍ വീട്ടില്‍ കെ.ജെ. അഭിലാഷിനെയാണ് (43) പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തന്റെ ഓട്ടോയില്‍ അനധികൃത മദ്യം വില്‍പന നടത്തുകയായിരുന്നു. ഓട്ടോയില്‍നിന്ന് വിദേശ നിര്‍മിത മദ്യവും കണ്ടെടുത്തു. ഓട്ടോയുടെ പിന്‍വശം കാബിനില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തിയിരുന്നത്. പൊന്‍കുന്നം സബ് ഇന്‍സ്പെക്ടര്‍ ടി.എച്ച് നിസാര്‍, സി.പി.ഒ ബഷീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
അനധികൃത മദ്യവില്‍പന നടത്തിയ ആള്‍ അറസ്റ്റില്‍
RECENT NEWS
Advertisment