മട്ടാഞ്ചേരി: ഡ്രൈ ഡേകളിൽ അനധികൃതമായി മദ്യവിൽപന നടത്തിവന്ന മട്ടാഞ്ചേരി നോർത്ത് ചെർലായി സ്വദേശിയെ 53 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പോലീസ് പിടികൂടി. നോർത്ത് ചെർലായിൽ നവീൻ കമ്മത്തിന്റെ മകൻ ആർ. രാജേന്ദ്ര കമ്മത്ത് (46 – CC 04/946) ആണ് അറസ്റ്റിലായത്. ഒക്ടോബർ 1-ന് ഇയാളുടെ ചെർലായിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് മട്ടാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തോപ്പുംപടി, മട്ടാഞ്ചേരി, പനയപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലെ ബെവ്കോ (BEVCO) ഔട്ട്‌ലെറ്റുകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം ഡ്രൈ ഡേകളിൽ ഉയർന്ന വിലയ്ക്ക് ആളുകൾക്ക് എത്തിച്ചു നൽകുകയാണ് ഇയാളുടെ രീതി. പ്രദേശത്ത് ഇത്തരത്തിൽ അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മദ്യം കണ്ടെടുത്തത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























