അനധികൃത പാർക്കിങ് : ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി ചുങ്കപ്പാറ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചുങ്കപ്പാറ ബസ്സ് സ്റ്റാന്റ് പ്രവേശന കവാടത്തിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്ക് വര്‍ധിപ്പിക്കുന്നു. ഇതുമൂലം ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ ജംഗ്ഷനിൽ വലിയ ഗതാഗതക്കുരുക്കാണ് എല്ലാ ദിവസവും അനുഭവപ്പെടുന്നത്. വാഹനങ്ങൾ കയറുന്നതും ഇറങ്ങുന്നതും ഒരേ കവാടത്തിലൂടെയായതിനാൽ അനധികൃത പാർക്കിങ് കാൽനട യാത്രക്കാരുടെ സുരക്ഷക്കും ഭീഷണിയായാണ്. ചുങ്കപ്പാറ – കോട്ടാങ്ങലിൽ ജംഗ്ഷൻ മുതൽ എസ്.എൻ.ഡി.പി. പടി വരെ റോഡിന്റെ ഇരുവശങ്ങളിലും അനധികൃത പാർക്കിംഗ് വര്‍ദ്ധിച്ചിട്ടുണ്ട്.

വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുമായി വരുന്ന വാഹനങ്ങളും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളും റോഡിന്റെ വശങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്തിട്ട് പോകുന്നത് പതിവാണ്. മറ്റ് വാഹനങ്ങൾ കടന്നുപോകണമെങ്കിൽ ഉടമസ്ഥരെത്തി ഈ വാഹനങ്ങള്‍ നീക്കിയെങ്കില്‍ മാത്രമേ സാധിക്കൂ. സ്വകാര്യ വാഹനങ്ങൾ ബസ്സ് സ്റ്റാന്‍ഡിനുള്ളിൽ പാർക്ക് ചെയ്യരുതെന്ന് അധികൃതർ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ചിലര്‍. ബസ് സ്റ്റാന്റിലെയും പ്രവേശന കവാടത്തിലെയും അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...

ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ നിഗൂഢ ദ്വീപ് പ്രത്യക്ഷപ്പെട്ടു; പെട്ടെന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കാനഡയിൽ...

0
കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക്...