അനധികൃത സ്വത്ത് സമ്പാദനക്കേസ് ; കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

ദില്ലി : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീം കോടതിയിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഡി കെയുടെ ഹർജി സുപ്രീം കോടതി തള്ളി. ക്ഷമിക്കണം തള്ളുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. ഇത് സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എസ്‌ സി ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2020 സെപ്തംബർ 3 ന് സിബിഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ ഡികെ ശിവകുമാർ വ‌ർഷങ്ങളായി നിയമപോരാട്ടത്തിലാണ്. 2021 ൽ ഹൈക്കോടതിയിൽ സി ബി ഐ കേസ് ചോദ്യം ചെയ്തതെങ്കിലും തിരിച്ചടിയേറ്റിരുന്നു. സി ബി ഐ കേസ് റദ്ദാക്കണമെന്ന ശിവകുമാറിന്‍റെ ഹർജി 2023 ഒക്ടോബർ 19 ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഡി കെ ശിവകുമാർ ഹർജിയുമായി സുപ്രീം കോടതിയിലെത്തിയത്. 2013 നും 2018 നും ഇടയിൽ ഡി കെ ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്. ഈ കാലയളവിൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു ഡി കെ. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അധികാര ദുർവിനിയോഗത്തിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് ഡി കെക്കെതിരായ പ്രധാന ആരോപണം. കേസിൽ ശിവകുമാറിന് തീഹാർ ജയിലിൽ കിടക്കേണ്ടി വന്നിരുന്നു. പിന്നീട് പുറത്തിറങ്ങിയാണ് കർണാടക തെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ച് ഉപ മുഖ്യമന്ത്രിയായതും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈപ്പട്ടൂർ ഗവൺമെന്റ് വി.എച്ച്.എസ്. സ്കൂള്‍ ക്യാമ്പസിൽ എൻ.എസ്.എസ് യൂണിറ്റ് ചെണ്ടുമല്ലി തൈകൾ നട്ടു

0
കൈപ്പട്ടൂർ : ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൈപ്പട്ടൂരിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ...

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...