Wednesday, April 23, 2025 5:57 pm

പിവി അന്‍വറിന്‍റെ അനധികൃത സ്വത്ത് സമ്പാദനം ; അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി യൂണിറ്റിലെ ഇൻവെസ്റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്ടറുടെ മേൽനോട്ടത്തിൽ ആണ് ആന്വേഷണം. മലപ്പുറം സ്വദേശി കെ വി ഷാജി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ആദായ നികുതി വകുപ്പ് നിലപാട് അറിയിച്ചത്.

നികുതി വെട്ടിപ്പിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആദായ നികുതി വകുപ്പിന് പരാതി നൽകിയിട്ടും അൻവറിന്‍റെ സ്വാധീനം കാരണം അന്വേഷണം നടക്കുന്നില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. ആദായനികുതി വകുപ്പിന്‍റെ  നിലപാട് രേഖപ്പെടുത്തിയ ഡിവിഷൻ ബ‌ഞ്ച്  പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി. 2011 മുതൽ 2019 വരെയുള്ള കാലത്ത് പി വി അൻവറിന്‍റെ സ്വത്തിൽ കോടികളുടെ വർധനവ് ഉണ്ടായിട്ടും വരുമാന നഷ്ടം കാണിച്ച് നികുതി അടച്ചില്ലെന്ന് ഹർജിക്കാരന്‍ കോടതിയെ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്റർ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്റർ മുഖ്യമന്ത്രി...

ബധിരനും മൂകനുമായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ സർക്കാർ സ്കൂളിലെ മേട്രന് പതിനെട്ട് വർഷം കഠിന...

0
തിരുവനന്തപുരം: ബധിരനും മൂകനുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസ്സിൽ സ്കൂൾ മേട്രനായ ജീൻ...

സിപിഎം മുൻ പയ്യന്നൂർ ഏരിയാകമ്മറ്റി അംഗം കെ രാഘവൻ അന്തരിച്ചു

0
കണ്ണൂർ: സിപിഎം മുൻ പയ്യന്നൂർ ഏരിയ കമ്മിറ്റിയംഗവും സിഐടിയു കണ്ണൂർ ജില്ല...

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

0
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്...