അനധികൃത പാറ പൊട്ടിക്കൽ : ജെസിബിയും ജാക് ഹാമറും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് കാവിൽ പാറയിൽ അനധികൃതമായി പാറ പൊട്ടിച്ച സംഭവത്തിൽ ജെസിബിയും ജാക് ഹാമറും തണ്ണിത്തോട് പോലീസ് പിടിച്ചെടുത്തു. കാവിൽ പാറയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് പാറ പൊട്ടിച്ച് കടത്തുവാൻ ശ്രമം നടത്തിയത്. ഉഗ്ര സ്ഫോടനതെ തുടർന്ന് സമീപത്തെ വീടിന് ഇളക്കം തട്ടിയതായി പരാതി ഉണ്ട്. തുടർന്ന് തണ്ണിത്തോട് പോലീസ് സ്ഥലത്ത് എത്തി വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിന് റിപ്പോർട്ട്‌ കൈമാറുമെന്നും പോലീസ് അറിയിച്ചു. തണ്ണിത്തോട് കേന്ദ്രീകരിച്ച് നിരവധി സ്ഥലങ്ങളിൽ ആണ് അനധികൃത പാറ പൊട്ടിക്കൽ നടക്കുന്നത്. ഒറ്റ പാറമടകൾ പോലും ഇല്ലാത്ത പഞ്ചായത്തിൽ പാറ പൊട്ടിച്ചു മാറ്റി സ്വകാര്യ വ്യക്തികൾക്ക് വില്പന നടത്തി ലാഭം കൊയ്യുന്ന സംഘങ്ങൾ സജീവമാവുകയാണ്. പിടിക്കപെട്ടാലും പിഴ അടച്ച് വാഹനം പുറത്ത് ഇറക്കുന്ന സംഘങ്ങൾ വീണ്ടും സജീവമാവുകയാണ് ചെയ്യുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...