ചെങ്ങറയിലെ  അനധികൃത പാറ ഖനനം അവസാനിപ്പിക്കണം

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനധികൃത പാറ ഖനനം അവസാനിപ്പിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. വളവും കയറ്റിറക്കവുമുളള അട്ടച്ചാക്കൽ – ചെങ്ങറ റോഡിലൂടെ അമിത ലോഡുമായാണ് പാറ വണ്ടികൾ പോകുന്നത്. അനുവദനീയമായ അളവിൽ കുടുതൽ പാറ സുരക്ഷിത മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ലോഡുകടത്തുന്നത്. താരതമേന്യ വീതി കുറഞ്ഞ റോഡിൽ സ്കൂൾ ബസ്സുകളുൾപെടെ യാത്രാ ദുരിതം അനുഭവിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാൻ പോലീസ് സഹായം ചെയ്യുന്നതിലും യോഗം പ്രതിഷേധം അറിയിച്ചു. ശക്തമായ സമര പരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. പഞ്ചായത്ത് അംഗം ജോയ്സ് ഏബ്രഹാം യോഗം ഉത്ഘാടനം ചെയ്തു. ബാബു പി.എ. അദ്ധ്യക്ഷത വഹിച്ചു. എം.ഒ. ഈപ്പൻ, ഏബ്രഹാം വാഴയിൽ, തോമസ് മാത്യു, അനിൽ ചെങ്ങറ, സുരേഷ് ബാബു, എം.റ്റി. ജേക്കബ്, റോബിൻകാരാവള്ളിൽ, ബിനോജ് കുഴിക്കാം തടം, സജിത് സോമരാജൻ, ജോഷി കാരാവള്ളിൽ, ദീപേഷ് വിശ്വൻ, തുടങ്ങിയവർ പ്രസംഗിച്ചു. ജോയ്സ് ഏബ്രഹാം (രക്ഷാധികാരി ) ബാബു. പി.എ.(ചെയർമാൻ), ജോഷി കാരാവള്ളിൽ ക്രൺവീനർ) എന്നിവരടങ്ങുന്ന 51 അംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റിൽ പരാമർശം

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ...

പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

0
ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...