Sunday, June 16, 2024 3:39 am

അനധികൃത കശാപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കും : നഗരസഭ ചെയര്‍മാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയുടെ ഉടമസ്ഥതയിലുള്ള അറവുശാലയുടെ ലേല നടപടികള്‍ പൂര്‍ത്തിയായി. അറവുശാല ഇന്ന് (7/4/22) തുറന്നു കൊടുക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാത്തതിനാല്‍ അറവുശാലയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതോടെ നഗരത്തില്‍ അനധികൃത കശാപ്പുകള്‍ വ്യാപകമായി. നിയമവിരുദ്ധമായി കശാപ്പ് നടത്തുന്നവര്‍ പലപ്പോഴും രാത്രി കാലങ്ങളില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും അറവ് മാലിന്യങ്ങള്‍ തള്ളുന്നതും പതിവായിരുന്നു. പുതിയ ഭരണസമിതി നിലവില്‍ വന്നതിനെ തുടര്‍ന്നു നടത്തിയ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭ്യമായത്. അനധികൃത കശാപ്പ് നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തലവടിയിൽ ആൾ താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണ്ണം കവർന്നു

0
എടത്വാ: തലവടിയിൽ വീണ്ടും മോഷണവും മോഷണ ശ്രമവും. ആൾ താമസമില്ലാത്ത വീട്ടിലെ...

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും ; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ്...

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം ; കാരണം അവ്യക്തം

0
ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന്...

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ; ചരക്കുനീക്കത്തിന്റെ മുഖ്യ ഹബായി മാറും

0
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ്...