തണ്ണിതോട്ടിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ അനധികൃത പച്ചമണ്ണ് കടത്ത് വ്യാപകം. കഴിഞ്ഞ ദിവസമാണ് തണ്ണിത്തോട് മൂഴി എ കെ ജി ജംഗ്ഷന് സമീപത്തെ കെട്ടിടത്തിന് മുൻപിൽ നിന്നും പച്ചമണ്ണ് ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്ത ശേഷം പിക്കപ്പിൽ കടത്തിയത്. ആദ്യത്തെ ലോഡ് കയറ്റി വിട്ട ശേഷം അതുവഴി വന്ന യാത്രക്കാരൻ മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നത് കണ്ട് മണ്ണ് നീക്കം ചെയ്തവൻ സ്ഥലം വിടുകയും ചെയ്തു.

പ്രദേശത്തെ പ്രാദേശിക സി പി ഐ എം നേതാവിന്റെ പിക് അപ്പ്‌ വാനാണ് മണ്ണ് നീക്കം ചെയ്യുവാൻ ഉപയോഗിച്ചത്. എന്നാൽ ഇത് നീക്കം ചെയ്യുവാൻ വില്ലേജ് ഓഫീസ് അധികൃതരോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളോ അനുമതി നൽകിയിട്ടുമില്ല. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുമ്പോൾ ബി എം ആൻഡ് ബി സി സാങ്കേതിക വിദ്യയിൽ നിർമ്മിച്ച റോഡ് ജെ സി ബി യുടെ സ്റ്റേബിലൈസർ ഇടിച്ച് തകരുന്നതിനും ഇടയാകും. തണ്ണിത്തോട് പോലീസ് അധികൃതരും വിഷയത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. മുൻപ് തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ പച്ചമണ്ണ് കടത്തും പാറ കടത്തും വ്യാപകമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...