ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടെ തൊഴിലാളി ജോലി സ്ഥലത്തു കുഴഞ്ഞു വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടെ തൊഴിലാളി ജോലി സ്ഥലത്തു കുഴഞ്ഞു വീണു മരിച്ചു. ചെറുകുളഞ്ഞി കാഞ്ഞിരക്കാട്ട് പരേതനായ ശശികുമാറിന്‍റെ മകന്‍ അജിത് കുമാര്‍(37) ആണ് മരിച്ചത്. ജോലിക്കിടെ ജനറേറ്ററില്‍ നിന്നും വൈദ്യുതാഘാത മേറ്റതുമൂലമാണ് കുഴഞ്ഞു വീണതെന്നു സംശയമുള്ളതായി സ്ഥലത്തെത്തിയ പെരുനാട് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അജിത്ത് മരിച്ചിരുന്നു. വടശേരിക്കര പഞ്ചായത്തിലെ ഒളികല്ല് ആദിവാസി കോളനിയിലേക്കുള്ള ജല്‍ജീവന്‍ മിഷന്‍റെ ജോലികള്‍ നടന്നു വരികയായിരുന്നു. ഇരുമ്പു പൈപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലിക്കിടെ ഇന്നു മൂന്നരമണിയോടെയാണ് സംഭവം. മാതാവ്:ശന്തമ്മ.ഭാര്യ: മാളു.അനീഷ് സഹോദരനാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാടകവീട്ടിൽ എംഡിഎംഎ : യുവ ഡോക്ടർക്കെതിരെ കേസ്

0
തലശ്ശേരി : വാടകവീട്ടിൽനിന്ന് 0.32 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിനെത്തുടർന്ന് യുവഡോക്ടർക്കെതിരെ പോലീസ്...

യമുനയിൽ 4 കുട്ടികളെ കാണാതായി ; ഒരു മരണം സ്ഥിരീകരിച്ചു

0
ഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട നാല് കുട്ടികളിൽ ഒരാൾ മരിച്ചു....

മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി ; ഉടമയെയും ഭാര്യയെയും പരിക്കേൽപിച്ചു

0
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും...

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...