പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാന്റില്‍ അനധികൃത വാഹന പാര്‍ക്കിംഗ് വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ കീഴിലുള്ള സ്വകാര്യ ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നു. ബസ് സ്റ്റാന്റിലെ നടപ്പാതകളിലടക്കം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഇപ്പോള്‍ സ്വകാര്യ ബസുകള്‍ നിര്‍ത്തിയിടുന്ന യാര്‍ഡിലാണ് കയറ്റി ഇടുന്നത്. സ്വകാര്യ ബസ് ജീവനക്കാര്‍ ഇത് മാറ്റി ഇടാന്‍ ആവശ്യപ്പെട്ടാല്‍ പോലും ഇത്തരക്കാര്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. സ്റ്റാന്റിനുള്ളില്‍ പോലീസും നഗരസഭയുടെ സുരക്ഷാ ജീവനക്കാരും ഉണ്ടെങ്കിലും ഇവര്‍ ഒന്നും ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്നാണ് പരാതി ഉയരുന്നത്. ബസ് യാഡില്‍ കയറ്റിയിടുന്ന കാറും ഇരുചക്ര വാഹനങ്ങളും മണിക്കൂറുകള്‍ കഴിഞ്ഞാണ് എടുത്ത് മാറ്റുന്നത്. ഇത് സ്വകാര്യ ബസുകളുടെ സര്‍വീസിനെ സാരമായി ബാധിക്കുന്നുണ്ട്.

പൊതുവേ സ്ഥല പരിമിതിയില്‍ വീര്‍പ്പ് മുട്ടുന്ന പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ നടപ്പാതയിലേക്ക് ഇറക്കിയാണ് പല വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത്. ഇത് കാല്‍നടയാത്രക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ഇതിന്റെ പേരില്‍ സ്വകാര്യ ബസ് ജീവനക്കാരും വാഹന ഉടമകളും തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ട്. കെ.എസ്.ആര്‍.റ്റി.സി – സ്വകാര്യ ബസ് സ്റ്റാന്‍റ്കളില്‍ സ്വകാര്യ വാഹനങ്ങള്‍ ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കാറില്ല. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ മാത്രമാണ് ഇത്തരം പ്രവണത നിലനില്‍ക്കുന്നതെന്നും സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...