Tuesday, April 16, 2024 10:13 pm

മത്സ്യക്കൃഷിയുടെ മറവില്‍ സി.പി.എം. നേതാവിന്റെ അനധികൃത നിലംനികത്തല്‍ : യു.ഡി.എഫ്. ധര്‍ണ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മത്സ്യക്കൃഷിയുടെ മറവില്‍ നിലം മണ്ണിട്ട് നികത്തിയത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍. ഫിഷറീസ് – കൃഷി വകുപ്പുകളുടെ ഉദാസീനതയും, കെടുകാര്യസ്ഥതയും ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ പാടശേഖരത്തില്‍ 50 സെന്റ് നിലം സി.പി.എം നേതാവ് മണ്ണിട്ട് നികത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പെരിങ്ങര മണ്ഡലം കമ്മറ്റി കാവുംഭാഗം വില്ലേജ് ഓഫീസ് പടിക്കല്‍ സംഘടിപ്പിച്ച ധര്‍ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Lok Sabha Elections 2024 - Kerala

നിലം നികത്താന്‍ ഉപയോഗിച്ച മണ്ണ് എത്രയും വേഗം നീക്കം ചെയ്ത് നിലംപൂര്‍വ്വസ്ഥിതിയിലാക്കാനും, നീരൊഴുക്ക് തടഞ്ഞ് മണ്ണിട്ട് നികത്തിയ വാച്ചാല്‍ തോട് പുന:സ്ഥാപിക്കാനും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകാത്ത പക്ഷം യു.ഡി.എഫ് നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു.ഡി.എഫ് പെരിങ്ങര മണ്ഡലം ചെയര്‍മാന്‍ ക്രിസ്റ്റഫര്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വറുഗീസ് മാമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി സതീഷ് ചാത്തങ്കരി, കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം സാം ഈപ്പന്‍, ഐ.എന്‍.ടി.യു.സി താലൂക്ക് പ്രസിഡന്റ് രാജേഷ് ചാത്തങ്കരി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍,യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജിജോ ചെറിയാന്‍, അഭിലാഷ് വെട്ടിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ കെ ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയം : ബൃന്ദ കാരാട്ട്

0
കോഴിക്കോട് : വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ...

ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് സയ്യിദ് സാദിഖലി ശിഹാബ്...

0
പത്തനംതിട്ട: ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന്...

കനത്ത മഴ : യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
അബുദാബി: ഒമാനിലും യുഎഇയിലും കനത്ത മഴ. യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു....

‘ഒരു പ്രതിസന്ധിയും പൂരത്തെ ബാധിക്കില്ലെന്ന് ഉറപ്പ്’ ; തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു

0
തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരില്‍ എത്തിയ മുഖ്യമന്ത്രിയെ തിരുവമ്പാടി ദേവസ്വം...