സ്കൂട്ടറില്‍ കാര്‍ തട്ടി അപകടം ; മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ച രണ്ടു വയസുകാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സ്‌കൂട്ടറില്‍ കാര്‍ തട്ടി മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ച രണ്ടു വയസുകാരന്‍ മരിച്ചു. പൂന്തോപ്പ് വൈക്കത്തുപറമ്ബ് വീട്ടില്‍ ജോര്‍ജ് ദേവസ്യ-അനീഷ ദമ്ബതികളുടെ ഏക മകന്‍ ആദം ജോര്‍ജ് (2) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ബൈപാസില്‍ കുതിരപ്പന്തി റോഡില്‍ വച്ചാണ് അപകടം. പനി ബാധിച്ച മകനെ മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു കുടുംബം. സ്‌കൂട്ടറിന്റെ ഇടതുവശത്തിലൂടെ അമിത വേഗതയില്‍ വന്ന കാറിന്റെ കണ്ണാടി തട്ടി സ്‌കൂട്ടര്‍ മറിയുകയായിരുന്നു.

അമ്മയുടെ മടയില്‍ ഇരുന്ന ആദം തെറിച്ച് തലയിടിച്ച് റോഡില്‍ വീഴുകയായിരുന്നു. പെട്ടെന്ന തന്നെ കുഞ്ഞിനെ എടുത്ത് അനീഷ എതിരെ വന്ന കാറിന് കൈ കാണിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ക്കുശേഷം വെന്റിലേറ്ററില്‍ ആയിരുന്ന ആദം. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇടത് കൈ ഒടിഞ്ഞ ജോര്‍ജും പരുക്കുകളോടെ അനീഷയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ...