Thursday, May 8, 2025 10:15 am

ഞാൻ മരിക്കാൻ പോകുന്നു ; ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുത്ത് പിന്നാലെ യുവതി ജീവനൊടുക്കി, പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ചിതറയിൽ ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് വാട്‌സ്‌ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കിയ നിലയിൽ. ചിതറ കുമ്മിൾ മുള്ളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യയാണ് (24) തൂങ്ങിമരിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം. തെറ്റിമുക്കിന് സമീപമുള്ള വാടക വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ ശ്രീവിദ്യയെ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ചിതറ കാരിച്ചിറ സ്വദേശി ജിതിനുമായുള്ള ഇവരുടെ വിവാഹം. മരിക്കാൻ പോവുകയാണെന്ന് അറിയിച്ച് ശ്രീവിദ്യ ജിതിന് വാട്സ്ആപ്പ് സന്ദേശം അയച്ചു. തുടർന്ന് ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും അയച്ചു. ജിതിൻ ഫോണിൽ വിളിച്ചിട്ട് ശ്രീവിദ്യ ഫോൺ എടുത്തില്ല. വീട്ടിലെത്തിയപ്പോഴേക്കും ശ്രീവിദ്യ ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു.

ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി. ഇവർക്ക് രണ്ടുവയസ്സുള്ള കുഞ്ഞുണ്ട്.ശ്രീവിദ്യയുടെയും ജിതിന്റെയും മെബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീവിദ്യ നേരത്തെയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നാണ് ജിതിൻ പോലീസിന് നൽകിയ മൊഴി. ബന്ധുക്കളുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താനിലെ ലാഹോറിൽ വിമാനത്താവളത്തിന് സമീപം സ്ഫോടനം

0
ലാഹോർ: പാകിസ്താനിലെ ലാഹോറിൽ തുടർച്ചയായി മൂന്ന് സ്ഫോടനങ്ങൾ. ലാഹോർ വാൾട്ടൺ വിമാനത്താവളത്തിനടുത്താണ്...

ധൃതി പിടിച്ച് കെ സ്മാർട്ട് സംവിധാനം നടപ്പിലാക്കിയതു കാരണം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്നു ;...

0
പത്തനംതിട്ട : ഗ്രാമപഞ്ചായത്തുകളിൽ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ധൃതി പിടിച്ച് കെ...

ഓപറേഷൻ സിന്ദൂർ : സായുധ സേനയുടെ അസാമാന്യ ധൈര്യത്തിന് സല്യൂട്ട് – മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ

0
ബം​ഗ​ളൂ​രു: ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ലൂ​ടെ പാ​കി​സ്താ​നു​മേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ൻ സാ​യു​ധ...

പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

0
മലപ്പുറം : പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ....