കോഴിക്കോട് : എല്ലാ കടകളും തുറക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യയനം വേണമെന്നും ഐഎംഎ. കൊവിഡ് നിയന്ത്രണങ്ങളില്‍ നാളെ സര്‍ക്കാര്‍ മാറ്റം വരുത്താനിരിക്കെയാണ് നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തുവന്നത്. അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന ഹരജി കേരള ഹൈക്കോടതി വെളളിയാഴ്ച പരിഗണിക്കുന്നുമുണ്ട്.
18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും 18 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയും വേണം. കൂടാതെ പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം. എല്ലാ വ്യാപാര വ്യവസായ ശാലകളും എല്ലാ ദിവസവും തുറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. വാക്‌സിന്‍ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നുണ്ട്.
ചെറുകിട ആശുപത്രികള്‍ക്ക് അടക്കം വാക്‌സീന്‍ വാങ്ങാന്‍ സൗകര്യമൊരുക്കണം. കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ സജ്ജമാക്കണം. ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഐഎംഎ ആവശ്യപ്പെടുന്നു.