പള്ളിയില്‍ അനധികൃതമായി ദാനധർമങ്ങൾ ശേഖരിച്ചതിന് ഇമാം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റിയാദ്: നിയമം ലംഘിച്ച് പള്ളിയിൽ ദാനധർമങ്ങൾ ശേഖരിച്ച് സൂക്ഷിച്ച ഇമാം പിടിയിൽ. സൗദി തലസ്ഥാനമായ റിയാദിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു പള്ളിയിലെ ഇമാമാണ് പണമായും സാധനങ്ങളായും സംഭാവനകൾ ശേഖരിച്ചതിനെ തുടർന്ന് മതകാര്യ വകുപ്പിന്റെ നിരീക്ഷണ വിഭാഗത്തിന്റെ പിടിയിലായത്. ഔദ്യോഗിക മാർഗങ്ങളിലൂടെയല്ലാതെ പണവും മറ്റ് സാധനങ്ങളും ശേഖരിക്കുന്നത് നിരോധിച്ചുകൊണ്ട് മതകാര്യ മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിന്റെ ലംഘനമായാണ് ഇതിനെ കണക്കാക്കുന്നത്.

പള്ളിയിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയും നിയമം ലംഘിച്ച് ഇരുമ്പ് ഷീറ്റ് കൊണ്ട് പുതിയ സ്ഥലമൊരുക്കിയും, ഭക്ഷ്യസുരക്ഷക്കാവശ്യമായ യാതൊരു സംവിധാനങ്ങളുമില്ലാതെ ഭക്ഷ്യവസ്തുക്കൾ ഇമാം സൂക്ഷിച്ചിരുന്നതായും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇമാമിന്റെ നടപടി നിയമ ലംഘനമാണെന്ന് മതകാര്യ വകുപ്പ് അറിയിച്ചു. അദ്ദേഹത്തിനെതിരായ തുടര്‍ നടപടികൾക്കായി മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി മതകാര്യ മന്ത്രാലയം സൂചിപ്പിച്ചു. പള്ളി ജീവനക്കാരിൽ നിന്ന് ആരെങ്കിൽ സംഭാവനകൾ ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് 10 ലക്ഷം തട്ടി ; വയോധിക ഉൾപ്പെടെ മൂന്നുപേർ...

0
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന്...

10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി...

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...