ഐഎംഡിബി പുറത്തുവിട്ട 2026 ലെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് സിനിമകൾ ; പട്ടികയിൽ മലയാളം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

2026 സിനിമ പ്രേമികൾക്ക് ആവേശം നിറഞ്ഞതാകുമെന്നാണ് ഐഎംഡിബി പുറത്തുവിട്ട സിനിമകളുടെ പട്ടിക വ്യക്തമാക്കുന്നത്. വൻ താരനിരയോടെയും വലിയ ബഡ്ജറ്റുകളോടെയും ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമകളാണ് ആദ്യ 20 സ്ഥാനങ്ങളിലുമുള്ളത്. എന്നാൽ പട്ടിക മലയാളി പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണ്. ആദ്യ 20 സ്ഥാനങ്ങളിൽ ഒരു മലയാളം സിനിമ മാത്രമാണ് ഇടം നേടിയിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനായി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ ആണ് ഒന്നാം സ്ഥാനത്ത്. ദീപിക പദുകോൺ, സുഹാന ഖാൻ, അഭിഷേക് ബച്ചൻ എന്നിവരുടെ സാന്നിധ്യവും വൻ ആക്ഷൻ പശ്ചാത്തലവും സിനിമയോടുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു.

രണ്ടാം സ്ഥാനത്ത് നിതീഷ് തിവാരി ഒരുക്കുന്ന ‘രാമായണ’യാണ്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രണ്ട് ഭാഗങ്ങളിലായി ചിത്രം പുറത്തിറങ്ങും. വിജയ് നായകനായ ‘ജനനായകൻ’ മൂന്നാം സ്ഥാനവും, പ്രഭാസ്–സന്ദീപ് റെഡ്ഡി വാങ്ക ചിത്രം ‘സ്പിരിറ്റ്’ നാലാം സ്ഥാനവും നേടി. യഷ് നായകനായ ‘ടോക്സിക്’, സൽമാൻ ഖാന്റെ ‘ബാറ്റിൽ ഓഫ് ഗാൽവൻ’ തുടങ്ങിയവയും പട്ടികയിൽ മുൻപന്തിയിലുണ്ട്. ആദ്യ പത്തിൽ ഒരു മലയാളം സിനിമയ്ക്കും ഇടം ലഭിച്ചില്ല എന്നതാണ് ശ്രദ്ധേയം. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ‘ദൃശ്യം 3’ ഉൾപ്പെടെ മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകൾ പട്ടികയിൽ ഇടം നേടാതിരുന്നതും ആരാധകരിൽ ചർച്ചയാകുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...