കൊൽക്കത്ത: രാജ്ഭവൻ പരിസരം ഉടൻ ഒഴിയാൻ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് കൊൽക്കത്ത പോലീസിനോട് ഉത്തരവിട്ടു തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾക്ക് ഇരയായവരെ ഗവർണറെ സന്ദർശിച്ച് പരാതി നൽകുന്നതിൽ നിന്ന് വിലക്കിയതിന് പിന്നാലെയാണ് നടപടി. രാജ്ഭവനിൽ വിന്യസിച്ചിരിക്കുന്ന കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥർക്ക് ഉടൻ സ്ഥലം ഒഴിയാൻ തിങ്കളാഴ്ച നോട്ടീസ് നൽകിയതായി രാജ്ഭവൻ വൃത്തങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചു. രാജ്ഭവന്റെ നോർത്ത് ഗേറ്റിന് സമീപമുള്ള പോലീസ് ഔട്ട്‌പോസ്‌റ്റ് “ജൻ മഞ്ച്” (പൊതു പ്ലാറ്റ്‌ഫോം) ആക്കി മാറ്റാൻ പദ്ധതിയിടുന്നതായി സൂചനയുണ്ട്. ഇവിടെ പൊതുജനങ്ങൾക്ക് ഗവർണറെ കാണാനുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം എന്നറിയുന്നു.
മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയെയും തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമത്തിന് ഇരയായവരെയും രാജ്ഭവനിൽ പ്രവേശിക്കുന്നത്തിൽ നിന്ന് വ്യാഴാഴ്ച കൊൽക്കത്ത പോലീസ് തടയുകയും രാജ്ഭവൻ പരിസരത്ത് 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.