തിരുവല്ല നഗരത്തിൽ കുടുംബശ്രീയുടെ പച്ചക്കറി വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നഗരത്തിൽ കുടുംബശ്രീയുടെ പച്ചക്കറി വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി. തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡിൽ വൈ.എം.സി.എക്ക് എതിർവശം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കിയോസ്ക് പ്രവർത്തിക്കുന്നത്. കുടുംബശ്രീ ഈസ്റ്റ്‌ സി.ഡി.എസിന്റെ നേതൃത്വത്തിൽ വാർഡ് 13ലെ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് വിപണനകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. കുടുംബശ്രീ കൃഷി സംഘങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ നഗരപ്രദേശങ്ങളിലും വിപണനം നടത്തുക, മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കുക, വിഷരഹിത പച്ചക്കറികൾ നഗരവാസികൾക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിപണന കേന്ദ്രം പ്രവർത്തിക്കുന്നത്.

കിയോസ്ക് നിർമ്മാണത്തിനായി കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും രണ്ട് ലക്ഷം രൂപ സി.ഡി.എസിന് അനുവദിച്ചിരുന്നു. നഗരസഭാ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജിജി വട്ടശേരിൽ ആദ്യ വില്പന സ്വീകരിച്ചു. കൗൺസിലർമാരായ മാത്യൂസ് ചാലക്കുഴി, സാറാമ്മ ഫ്രാൻസിസ്, റീനാ വിശാൽ, അനു സോമൻ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, സി.ഡി.എസ് മെമ്പർ സെക്രട്ടറി ഉമേഷിത, എൻ.യു.എൽ.എം മാനേജർ അജിത്, എം.കെ.എസ്.എച്ച് ബ്ലോക്ക്‌ കോർഡിനേറ്റർ മഞ്ജു, അക്കൗണ്ടന്റ് നിഷ, റിസോഴ്സ്പേഴ്സണമാർ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...