Friday, July 4, 2025 5:26 am

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനമറിയിച്ച് മാർപ്പാപ്പ

For full experience, Download our mobile application:
Get it on Google Play

വത്തിക്കാൻ സിറ്റി: ഇന്ത്യയിലെ ട്രെയിൻ അപകടത്തിൽ ലോക നേതാക്കൾക്കൊപ്പം അനുശോചനമറിയിച്ച് പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ. ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേർ മരിക്കുകയും 1100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.വലിയ ജീവഹാനിയുണ്ടായ അപകടത്തിൽ ആത്മാർഥമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മാർപ്പാപ്പ വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തിൽ ഏൽപ്പിക്കട്ടെ.

നഷ്ടത്തിൽ വിലപിക്കുന്നവർക്ക് അനുശോചനം നേരുന്നു. – പോപ്പ് ഫ്രാൻസിസ് പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്കും രക്ഷാപ്രാവർത്തകർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും മാർപ്പാപ്പ പ്രസ്താവനയിൽ അറിയിച്ചു. ബാലസോറിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് പുടിൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, വിദേശകാര്യമ​ന്ത്രി ബിലാവൽ ഭൂട്ടോ,കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ അനുശോചനം അറിയിച്ചിരുന്നു. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ​നേപ്പാൾ പ്രധാനമന്ത്രി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു.

കൂടാതെ, ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനുശോചനമറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച സന്ദേശത്തിലാണ് ഇരുവരുടെ തങ്ങളുടെ അനുശോചനവും ദുഃഖവും അറിയിച്ചത്.യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ഇംഗ്ലീഷ്​, ഹിന്ദി, അറബിക്​ എന്നീ ഭാഷകളിലായി പോസ്റ്റ്​ ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ്​ അനുശോചനം രേഖപ്പെടുത്തിയത്​​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...