റാന്നി : വാര്‍ത്തയ്ക്കു പിന്നാലെ നടപടിയുമായി കരാര്‍ കമ്പനി. വൈക്കം ഗവ.യു.പി സ്കൂളിന് മുന്നിലെ ഓടയുടെ മേല്‍മൂടി തകര്‍ന്നത് പുനരുദ്ധരിക്കാനായി ഇന്ന് തൊഴിലാളികളെത്തി. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിന്‍റെ ഭാഗമായി പണിത ഓടയുടെ മുകളില്‍ സ്ലാബ് സ്ഥാപിച്ചിരുന്നെങ്കിലും ഇതു തകര്‍ന്നു ഓടയില്‍ വീണു കിടക്കുകയായിരുന്നു. ഇവിടെ റോഡ് നിര്‍മ്മാണവും ഓട നിര്‍മ്മാണവും പൂര്‍ത്തിയായിരുന്നു. അതിനൊപ്പം നടപ്പാതയും നിര്‍മ്മിച്ചെങ്കിലും സ്കൂളിന്‍റെ മുന്നില്‍ വരെ മാത്രമെ പണി പൂര്‍ത്തിയാക്കിയിരുന്നുള്ളു. ഇത് കുട്ടികളടക്കമുള്ളവര്‍ക്ക് അപകട സാധ്യത ഉണ്ടാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ”പത്തനംതിട്ട മീഡിയ” വാര്‍ത്ത ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുമായി കരാര്‍ കമ്പനി എത്തിയത്.
ഓടയുടെ മേല്‍മൂടി തകര്‍ന്ന സംഭവം ; വാര്‍ത്തയ്ക്കു പിന്നാലെ നടപടിയുമായി കരാര്‍ കമ്പനി
RECENT NEWS
Advertisment