Monday, April 28, 2025 11:23 pm

ഹോട്ടലിൽ മുറിയെടുത്ത് പണം നൽകാതെ മുങ്ങി ; ഗ്രേഡ് എസ്ഐക്കെതിരെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ടൗൺ എസ്ഐ ആണെന്ന പേരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത് പണം നൽകാതെ മുങ്ങിയ ഗ്രേഡ് എസ്ഐക്കെതിരെ പൊലീസ് വകുപ്പുതല അന്വേഷണം. 3 മണിക്കൂർ വിശ്രമിക്കാൻ മുറിയെടുത്തെങ്കിലും തിരിച്ചു പോകുമ്പോൾ ബാക്കി പണം നൽകിയില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാർ ‘ടൗൺ’ എസ്ഐയെ അന്വേഷിച്ചപ്പോഴാണ് ആൾമാറാട്ടം ശ്രദ്ധയിൽപെട്ടത്. ഇക്കാര്യം മറ്റു പോലീസുകാർ അറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തുടർന്നാണ് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നത്. കഴിഞ്ഞ 10ന് ആണ് സ്ത്രീയുമൊത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടലിൽ മുറിയെടുത്തത്.

ടൗൺ സ്റ്റേഷൻ പരിധിയിലെ ഹോട്ടൽ ആയതിൽ താൻ ടൗൺ എസ്ഐ ആണെന്നും അൽപ സമയത്തേക്കു മുറി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഹോട്ടൽ റജിസ്റ്ററിൽ ടൗൺ എസ്ഐ എന്നാണ് രേഖപ്പെടുത്തിയത്. ഒരു മണിക്കെത്തി വൈകിട്ട് 4 ന് തിരിച്ചുപോയി. ഹോട്ടൽ വാടക 1,000 രൂപ നൽകിയില്ല. പണം ലഭിക്കാത്ത സാഹചര്യത്തിൽ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. ഹോട്ടൽ സിസിടിവി ദൃശ്യം ബന്ധപ്പെട്ടവർ പരിശോധിച്ചു. ഹോട്ടൽ രജിസ്റ്റർ പരിശോധിച്ചപ്പോൾ ആൾമാറാട്ടം നടത്തിയതായും കണ്ടെത്തി. വിവരം പരസ്യമായിട്ടും സംഭവത്തിൽ കേസെടുക്കാതെ വകുപ്പുതല നടപടിയാണ് ആരംഭിച്ചത്.

എന്നാൽ, പരാതി ഇല്ലെന്നു പ്രചരിപ്പിച്ച് പോലീസ് അസോസിയേഷൻ നേതാവു കൂടിയായ എസ്ഐയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായി സേനയിലുള്ള ഒരു വിഭാഗം പറയുന്നു. നേരത്തേയും ഇത്തരത്തിൽ ആൾമാറാട്ടം നടത്തിയതായി ആരോപണമുണ്ട്. മണൽ മാഫിയ സംഘത്തലവന് ഒത്താശ ചെയ്യുകയും അറസ്റ്റ് വിവരങ്ങൾ ചോർത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് ഇദ്ദേഹത്തെ ബേപ്പൂർ സ്റ്റേഷനിൽ നിന്നു ട്രാഫിക് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്. ബേപ്പൂർ സ്‌റ്റേഷനിലെ പിആർഒ ആയിരിക്കെ മണൽ മാഫിയ തലവനുമായി നടത്തിയ ഫോൺ വിളി – വാട്സാപ് ചാറ്റ് വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്നായിരുന്നു നടപടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർബിൾ ഇറക്കുന്നതിനിടെ അട്ടി മറിഞ്ഞ് വീണ് മൂന്ന് ചുമട്ടു തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്ത് മാർബിൾ ഇറക്കുന്നതിനിടെ അട്ടി മറിഞ്ഞ് വീണ് മൂന്ന് ചുമട്ടു...

യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിക്ക് കഠിന തടവും...

0
മാനന്തവാടി: ലിഫ്റ്റ് നൽകാം എന്ന വ്യാജേന യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി...

വാഹന പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘത്തിന് നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
ആലപ്പുഴ: വാഹന പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. മൂന്നു ഉദ്യോഗസ്ഥർക്ക്...

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് കളക്ടറേറ്റ് സ്റ്റാള്‍ ഉദ്ഘാടനം നാളെ (29)

0
പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടറേറ്റില്‍ ആരംഭിക്കുന്ന സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ...