യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിക്ക് കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: ലിഫ്റ്റ് നൽകാം എന്ന വ്യാജേന യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിക്ക് കഠിന തടവും പിഴയും. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്മാന് (50) ഒൻപത് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജ് വി മൃദുലയാണ് ശിക്ഷ വിധിച്ചത്. 2019 ഡിസംബറിൽ തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ തവിഞ്ഞാലിൽ ആയിരുന്നു സംഭവം. ഇവിടെയുള്ള 43-ാം മൈലിൽ ബസ് കാത്തുനിൽക്കുകയായിരുന്ന സ്ത്രീയെ ലിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റി ബലമായി തട്ടിക്കൊണ്ടു പോയി പെപ്പർ സ്പ്രേ പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. രക്ഷപ്പെടാനായി കാറിൽ നിന്നും ചാടിയ അതിജീവിതയെ പിറകെ വന്ന ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷൻ പരിധികളിൽ കൊലപാതകമടക്കം 49 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാൻ എന്ന് പോലീസ് പറഞ്ഞു. അന്നത്തെ തലപ്പുഴ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന പി ജെ ജിമ്മിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ‘വന്ദേമാതരം’...

കോന്നി കുളത്തുമണ്ണില്‍ ബന്ധുകള്‍ തമ്മില്‍ സംഘര്‍ഷം : യുവാവിനെ ചവിട്ടി കൊലപ്പെടുത്തി

0
കോന്നി : ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 45 കാരന്‍ ചവിട്ടേറ്റ്...

മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും കീഴടങ്ങിയെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും...

റാന്നി വലിയകാവ് റോഡില്‍ തെങ്ങ് റോഡിലേക്ക് വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്

0
റാന്നി : റാന്നി വലിയകാവ് റോഡില്‍ സിറ്റാഡല്‍ സ്കൂള്‍ ജംഗ്ഷന് സമീപം തെങ്ങ്...