കോന്നി കുളത്തുമണ്ണില്‍ ബന്ധുകള്‍ തമ്മില്‍ സംഘര്‍ഷം : യുവാവിനെ ചവിട്ടി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 45 കാരന്‍ ചവിട്ടേറ്റ് മരിച്ചു. പ്രതിയെ കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുളത്തുമണ്‍ അംബേദ്‌കര്‍ ഉന്നതിയിലെ കാലായില്‍ പടിഞ്ഞാറ്റേല്‍ വീട്ടില്‍ അനില്‍ (കണ്ണന്‍) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനിലിന്റെ മൂത്ത ജേഷ്ഠന്‍ സുനിലിന്റെ മകന്‍ സുധീഷിനെ (27) കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രി ഒന്‍പത് മണിയോടെ ആണ് സംഭവം നടന്നത്. ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും രൂക്ഷമായപ്പോള്‍ സമീപവാസികളാണ് കൂടല്‍ പോലീസിനെ വിവരമറിയിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അനിലിനെ സുധീഷ്‌ ചവിട്ടി താഴെയിട്ടിരുന്നു.

തുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് അനിലിനെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചെങ്ങറയില്‍ താമസിക്കുന്ന സുധീഷ് ഇടക്കിടെ അനിലിന്റെ വീട്ടില്‍ എത്തുമ്പോള്‍ വാക്കേറ്റവും ബഹളവും സൃഷ്ടിക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനിലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...