പ്രൊബേഷന്‍ നിയമത്തിന്റെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കണം – ജില്ലാ ജഡ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രൊബേഷന്‍ നിയമത്തിന്റെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ ജഡ്ജ് ജോണ്‍ ജെ.ഇല്ലിക്കാടന്‍ പറഞ്ഞു. ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ നിയമവും സംവിധാനവും എന്ന വഷയത്തില്‍ കോടതി ജീവനക്കാര്‍ക്കായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊബേഷന്‍ നിയമപ്രകാരം കൈകാര്യം ചെയ്യപ്പെടാന്‍ യോഗ്യരായ ആദ്യ കുറ്റവാളികള്‍, ഗുരുതരമല്ലാത്ത കുറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് പ്രൊബേഷന്‍ നിയമത്തിന്റെ ആനുകൂല്യം നല്‍കി നല്ലനടപ്പ് മേല്‍നോട്ടത്തില്‍ വിടുതല്‍ ചെയ്യുന്നത് കുറ്റവാളികളുടെ പരിവര്‍ത്തനത്തിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എന്‍.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരായ എ.ഒ.അബിന്‍, വി.ജെ.ബിനോയ്, അഡ്വ.ടി.എസ്. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. പ്രൊബേഷന്‍ അസിസ്റ്റന്റ് എന്‍.അനുപമ, ഷീജ, ബിജു എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കോടതികളില്‍ നിന്നുള്ള ജീവനക്കാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...