അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നു ; എഡിജിപിക്കെതിരെ പോലീസ് അസോസിയേഷൻ യോഗത്തിൽ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് അസോസിയേഷൻ യോഗത്തിൽ എഡിജിപി എംആർ അജിത് കുമാറിന് രൂക്ഷ വിമർശനം. എസ്‌പിമാർക്ക് മുകളിൽ എഡിജിപി അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ് ആരോപണം. ഇതിന്റെ ഭാരം പോലീസുകാരിലെത്തുന്നുവെന്നും പ്രതിനിധികൾ പോലീസ് അസോസിയേഷൻ യോഗത്തിൽ ഉന്നയിച്ചു. എഡിജിപി സാമാന്തര ഇന്റലിജൻസ് ഉണ്ടാക്കി പോലീസുകാരെ നിരീക്ഷിക്കുന്നുവെന്നും യോഗത്തിൽ ആരോപണം ഉയർന്നിരുന്നു.പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം ഇന്ന് അറിയാം. എം ആർ അജിത് കുമാറിനെയും എസ് പി സുജിത് ദാസിനെയും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിറുത്തി അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. എഡിജിപിയെ മാറ്റിനിർത്തി അന്വേഷണം നടത്തുമോ എന്ന കാര്യം നിർണായകമാവും.സുജിത്ദാസുമായി ബന്ധപ്പെട്ട മരംമുറി സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി ഉടനടി നിർദേശം നൽകിയെങ്കിലും ഇരുവരെയും മാറ്റണമെന്ന ശുപാർശയിൽ ഡിജിപി ഷേഖ് ദർവേഷ് സാഹിബിനോട് റിപ്പോർട്ട് തേടി. കഴിഞ്ഞ ദിവസം അജിത് കുമാർ ഡിജിപിയെയും മുഖ്യമന്ത്രിയെയും സന്ദർശിച്ച് തന്റെ ഭാഗം വിശദീകരിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...