ഹിന്ദി അടിച്ചേൽപ്പിക്കുന്നത് പ്രാദേശികമായ മാതൃഭാഷകളെ ഇല്ലാതാക്കും ; ഉദയനിധി സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് പ്രാദേശികമായ മാതൃഭാഷകളെ ഇല്ലാതാക്കുമെന്നാണ് ഉദയനിധി പറഞ്ഞത്. ചെന്നൈയിൽ നടന്ന ഭാഷാ രക്തസാക്ഷി ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് രാജ്യമെമ്പാടുമുള്ള പ്രാദേശിക മാതൃഭാഷകളെ ബാധിക്കുമെന്നും അവയെ ഇല്ലാതാക്കുന്നതാണ് ഈ നീക്കമെന്നും ഉദയനിധി പറഞ്ഞു.

ഹിന്ദി അടിച്ചേൽപ്പിക്കലിലൂടെ നിരവധി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷകൾ അപ്രത്യക്ഷമായി. ഹരിയാൻവി, ഭോജ്പുരി, ബിഹാറി, ഛത്തീസ്ഗഢി എന്നിവ അതിന് ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദിയുടെ ആധിപത്യം പ്രാദേശിക സ്വത്വത്തെയും സാംസ്‌കാരിക പൈതൃകത്തെയും എങ്ങനെ ഇല്ലാതാക്കുമെന്ന് ഈ ഭാഷകൾ അപ്രത്യക്ഷമായതിലൂടെ മനസിലാകും. പ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങുമെന്നും ഉദയനിധി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...