ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധത്തിന് പദ്ധതിയിട്ടു ; സഹോദരിമാരെ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരിമാര്‍ അറസ്റ്റില്‍. ഖാന്റെ സഹോദരിമാരായ അലീമ ഖാന്‍, ഡോ ഉസ്മ ഖാന്‍, നൂറിന്‍ ഖാന്‍ എന്നിവരെ ലാഹോറിലെ കോട്ട് ലോക്പത്ത് ജയിലില്‍ അടച്ചതായി പാകിസ്താന്‍ തെഹ്‌രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി അധികൃതര്‍ അറിയിച്ചു. ഇമ്രാൻ്റെ മോചനത്തിനായി സഹോദരിമാർ സെപ്റ്റംബർ 27ന് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പ്രതിഷേധം നിയമപരമല്ലെന്ന് പാക് മന്ത്രി അബ്ദുള്ള തരാര്‍ പറഞ്ഞിരുന്നു.

‘പഞ്ചാബ് പൊലീസ് അലീമ ഖാന്റെ വസതിയില്‍ പരിശോധന നടത്തി. പിന്നാലെ ഇമ്രാന്‍ ഖാന്റെ മറ്റ് രണ്ട് സഹോദരിമാരെയും അദ്ദേഹത്തിന്റെ അനന്തരവനെയും അവരുടെ മക്കളെയും പിടിച്ചുകൊണ്ടുപോയി’- എന്നാണ് പിടിഐ വക്താവ് സുല്‍ഫി ബുഖാരി എക്‌സ് പോസ്റ്റിലൂടെ പറഞ്ഞത്. ഇമ്രാൻ്റെ സഹോദരിമാരുടെ മക്കളെ പിന്നീട് വിട്ടയച്ചതായി പിടിഐയുടെ മറ്റൊരു വക്താവ് ഷെയ്ഖ് വഖാസ് അക്രം പറഞ്ഞു.പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ വച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തത്. അലീമയെ ഞായറാഴ്ച കസ്റ്റഡിയില്‍ വിട്ടപ്പോള്‍ മറ്റ് രണ്ട് പേരുടെയും അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. പഞ്ചാബിലെ ക്രമസമാധാനം നിലനിര്‍ത്തണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി ലാഹോര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് അലി ഇജാസ് പുറപ്പെടുവിച്ച രണ്ട് പ്രത്യേക ഉത്തരവുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സംഭവത്തില്‍ പാകിസ്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അഴിമതി ആരോപണങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട ഇമ്രാന്‍ ഖാനെയും ഭാര്യയെയും 17വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. 2018 മുതല്‍ 2022വരെ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാനെ, പാക് സേനയും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കിടെ അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്താക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള സദാചാര ഗുണ്ടായിസം; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

0
പാട്ന: ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര അതിക്രമത്തില്‍ കേസെടുത്തു പൊലീസ്. പോലീസിനെ...

മഞ്ജുവിനെതിരെ സനൽ കുമാർ ശശിധരന്റെ ഭാഗത്തുനിന്നുള്ളത് മോശമായ ഇടപെടൽ; വിമർശനവുമായി കെ കെ ശൈലജ...

0
തിരുവനന്തപുരം: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ...

നന്ദിഗ്രാം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തിരിച്ചടിയായി കോടതി നടപടി; ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി

0
കൊല്‍ക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മിലന്‍ പ്രധാന് തിരിച്ചടി....

നാദാപുരത്ത് ആശങ്ക പരത്തി അജ്ഞാത ജീവിയുടെ ആക്രമണം; കണ്ടെത്താൻ ഊർജ്ജിത തെരച്ചിൽ, സ്കൂളുകൾക്ക് അവധി

0
കോഴിക്കോട്: നാദാപുരം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിന്...