2023 ൽ കാലാവസ്ഥാദുരന്തം ഏറ്റവുമധികം അനുഭവിച്ച ഭൂപ്രദേശം ഏഷ്യയാണ് ; റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ജനീവ: കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവുമധികം ദുരന്തങ്ങൾ കഴിഞ്ഞവർഷം അനുഭവിച്ച ഭൂപ്രദേശം ഏഷ്യയാണെന്ന് ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ ഏജൻസി (ഡബ്ല്യു.എം.ഒ.). പ്രളയങ്ങളും കൊടുങ്കാറ്റുകളുമാണ് ഏഷ്യയിൽ കൂടുതൽ മരണങ്ങളും സാമ്പത്തികനഷ്ടവുമുണ്ടാക്കിയത്. ഭൗമതാപനില ആഗോളതലത്തിൽ റെക്കോഡ് ഭേദിച്ച 2023-ൽ ഏഷ്യയിൽ താപനിലവർധനയ്ക്കു വേഗം കൂടുതലായിരുന്നു. 1961-1990 കാലത്തെ ശരാശരി താപനിലയെക്കാൾ രണ്ടുഡിഗ്രി സെൽഷ്യസോളം കൂടുതലായിരുന്നു കഴിഞ്ഞവർഷത്തെ ചൂട്. ഉഷ്ണതരംഗങ്ങൾ ഹിമാനികളുടെ ഉരുകലിനിടയാക്കി.

ഡബ്ല്യു.എം.ഒ. നിരീക്ഷിച്ച 22 ഹിമാനികളിൽ 20-ഉം വൻതോതിൽ ഉരുകി. ഈ മേഖലയിലെ ഭാവിജലഭദ്രതയെ ഹിമാനികളുടെ ശോഷണം ബാധിക്കുമെന്ന് ഡബ്യു.എം.ഒ. മുന്നറിയിപ്പുനൽകി. വെള്ളവുമായി ബന്ധപ്പെട്ട 79 ദുരന്തങ്ങളാണ് ഏഷ്യയിൽ കഴിഞ്ഞവർഷം റിപ്പോർട്ടുചെയ്തത്. അവയിൽ 80 ശതമാനത്തിലേറെയും പ്രളയം, കൊടുങ്കാറ്റ് എന്നിവയായിരുന്നു. രണ്ടായിരത്തിലേറെപ്പേർ മരിച്ചു. 90 ലക്ഷംപേരെ ഇവ നേരിട്ടുബാധിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതും സ്വകാര്യതക്കും അഭിമാനത്തിനും...

0
മുംബൈ: കേസിന്റെ പേരില്‍ നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും...

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

0
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം...

ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

0
ദില്ലി: ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ...

പ്രതിപക്ഷ ഉപനേതാവ് പദവി ; സി പി എമ്മും സി പി ഐയും തമ്മിൽ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധി തുടരും. ഇക്കാര്യത്തിൽ...