23 വർഷമായി വാടക വീട്ടിൽ, കുടുംബത്തിന്റെ അവസ്ഥ പ്രത്യേകം പരി​ഗണിക്കണം ; സ്ഥലവും വീടും നൽകണമെന്ന് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: 23 വർഷമായി വാടകവീട്ടീൽ താമസിക്കുന്ന നിർധന കുടുംബത്തിന്റെ ദുരവസ്ഥ പ്രത്യേക കേസായി പരിഗണിച്ച് ഭവനരഹിതർക്ക് നൽകുന്ന ഭൂമിയും വീടും അനുവദിച്ച് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വടക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. മൂത്തകുന്നം മടപ്ലാത്തുരുത്ത് വെളിയിൽ പറമ്പിൽ വീട്ടിൽ ശ്രീനിവാസൻ സമർപ്പിച്ച അപേക്ഷ പരിഗണിക്കാനാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. എറണാകുളം ജില്ലാ സാമൂഹികനീതി ഓഫീസർ, വടക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ ഭാര്യയുടെ വലതു കൈക്ക് സ്വാധീനക്കുറവുള്ളതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഭിന്നശേഷിക്കാർക്കുള്ള പദ്ധതിയിൽ നിന്നും സഹായം നൽകാമെന്ന് സാമൂഹികനീതി ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്തിന്റെ കൈയിൽ ഭൂമിയില്ലാത്തതിനാൽ ഭൂരഹിത, ഭവനരഹിത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്ക് ഭൂമി അനുവദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വടക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഭൂരഹിതർക്ക് സ്ഥലം വാങ്ങി നൽകാൻ നിലവിൽ പദ്ധതികളില്ല. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുഖേന 2.5 ലക്ഷം നൽകി ഭൂമി വാങ്ങാൻ പദ്ധതിയുണ്ടെങ്കിലും പരാതിക്കാരന് ഭൂമി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീട് നിർമ്മാണത്തിന് ആവശ്യമായ ഭൂമി ലഭിക്കുമ്പോൾ പരാതിക്കാരന്റെ അപേക്ഷ പരിഗണിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...