Thursday, July 3, 2025 12:44 pm

നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിൽ, എല്ലാം ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണ് ; പി കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളും അതുണ്ടാക്കുന്ന പ്രകമ്പനങ്ങളും വളരെ ഭീകരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിലാണ്. പോലീസ് തന്നെ കുറ്റാരോപിതരാകുന്നു. കേരളത്തിൽ അധികം കാണാത്ത സംഭവമാണിത്. സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ എല്ലാ റാങ്കിലുമുള്ള പോലീസുകാർ ഉൾപ്പടുന്നു. ഇത് സുപ്രധാനമായ വിഷയമാണെന്നും പ്രതിപക്ഷം ഗൗരമായി എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയാണ്. അതിന് വഴങ്ങില്ല. അനുദിനം വഷളാവുകയാണ് സംസ്ഥാനത്തെ സ്ഥിതി. മുസ്ലീം ലീഗ് സമരങ്ങളും പ്രതിഷേധങ്ങളും ക്യാമ്പയിനും നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന്റെ എല്ലാം ഉത്തരവാദിത്തം ജനങ്ങൾ തെരെഞ്ഞെടുത്ത മുഖ്യമന്ത്രിക്കാണ്. പോലീസുകാരെയല്ല ജനങ്ങൾ സംരക്ഷണത്തിനായി തെരെഞ്ഞെടുത്തിട്ടുള്ളത്. ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ച്ചയിൽ സർക്കാർ വ്യക്തത വരുത്തണം. ഇത് മതേതര കേരളത്തിന് അപമാനമാണ്. യുഡിഎഫ് ജനങ്ങൾക്കൊപ്പം നിൽക്കും. ഉപതെരെഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊറിയര്‍ ഡെലിവറിക്കെന്ന വ്യാജേന വീട്ടിലെത്തിയ ആള്‍ 25-കാരിയെ പീഡിപ്പിച്ചതായി പരാതി

0
പൂനെ: കൊറിയര്‍ ഡെലിവറിക്കെന്ന വ്യാജേന വീട്ടിലെത്തിയ ആള്‍ 25-കാരിയെ പീഡിപ്പിച്ചതായി പരാതി....

ക​ല​ഞ്ഞൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ പാ​വ​നാ​ട​കം ന​ട​ത്തി

0
ക​ല​ഞ്ഞൂ​ർ : മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മും...

നായ മാന്തിയത് ചികിത്സിച്ചില്ല ; ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികൻ മരിച്ചു

0
ആലപ്പുഴ : ആലപ്പുഴ തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പേ വിഷബാധ...

സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

0
തിരുവനന്തപുരം :  സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന്...