പോലീസ്​ ആസ്ഥാനത്തെ അപേക്ഷ തീർപ്പാക്കി കെ.എസ്​.ഇ.ബി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : 71 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ വൈ​ദ്യു​തി​ചാ​ർ​ജ്​ കു​ടി​ശ്ശി​ക നി​ല​നി​ൽ​ക്കെ അ​ധി​ക ലോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പോലീസ്​ ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള അ​പേ​ക്ഷ തീ​ർ​പ്പാ​ക്കി കെ.​എ​സ്.​ഇ.​ബി. സാ​ധാ​ര​ണ വ​ൻ തു​ക കു​ടി​ശ്ശി​ക​വ​രു​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​​ നി​ല​വി​ലെ ​ലോ​ഡ്​ വ​ർ​ധി​പ്പി​ച്ചു​ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള അ​​പേ​ക്ഷ​ക​ൾ കെ.​എ​സ്.​ഇ.​ബി പ​രി​ഗ​ണിക്കുന്നതല്ല. എ​ന്നാ​ൽ പോലീ​സ്​ ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ​അ​പേ​ക്ഷ ഡ​യ​റ​ക്ട​ർ​ബോ​ർ​ഡ്​ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു. പോലീസ്​ ആ​സ്ഥാ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി 240 കെ.​വി.​എ​യി​ൽ നി​ന്ന്​ 350 കെ.​വി.​എ ആ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ​അ​പേ​ക്ഷ ലഭിച്ചത്. സ​പ്ലൈ കോ​ഡി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം കു​ടി​ശ്ശി​ക​ക്കാ​ർ​ക്ക്​ ലോ​ഡ്​ വ​ർ​ധി​പ്പി​ച്ച്​ ന​ൽ​കാ​നും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നും അ​നു​വാ​ദ​മി​ല്ല.

എ​ന്നാ​ൽ പോലീ​സു​മാ​യു​ള്ള വൈ​ദ്യു​ത കു​ടി​ശ്ശി​ക ത​ർ​ക്കം സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​​പ്ര​കാ​രം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും അ​ധി​ക ലോ​ഡി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​മെ​ന്നും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ തീരുമാനിക്കുകയാണുണ്ടായത്. അ​തേ​സ​മ​യം കെ.​എ​സ്.​ഇ.​ബി​യു​ടെ ഡാ​മു​ക​ളി​ലെ പോ​ലീ​സ്​ സു​ര​ക്ഷ​ക്ക്​ ന​ൽ​കേ​ണ്ട ചെ​ല​വി​ൽ​നി​ന്ന്​ കു​ടി​ശ്ശി​ക തു​ക കു​റ​വു​ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വും പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പോ​ലീ​സ്​ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ​വ​കു​പ്പു​ക​ൾ ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക ഈ​ടാ​ക്കാ​ൻ സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ കെ.​എ​സ്.​ഇ.​ബി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം ; നാടകീയ രക്ഷപ്പെടൽ ; പ്രതികൾക്കായി...

0
തിരുവനന്തപുരം: വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തന്ത്രപൂർവം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം....

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...