പ​ത്ത​നം​തി​ട്ട സ​ർ​ക്കാ​ർ ന​ഴ്സി​ങ്​ കോളേജിലെ പ്രി​ൻ​സി​പ്പ​ലി​നെ സ്ഥ​ലം മാ​റ്റി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ ന​ഴ്​​സി​ങ് കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​​ പ​ത്ത​നം​തി​ട്ട സ​ർ​ക്കാ​ർ ന​ഴ്സി​ങ്​ കോളേജിലെ പ്രി​ൻ​സി​പ്പ​ലി​നെ പ്ര​തി​കാ​ര ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം മാ​റ്റി. കോ​ള​ജി​ന്​ ഇ​ന്ത്യ​ൻ ന​ഴ്സി​ങ്​ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം ഇ​ല്ലാ​തെ വ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​രം​ഗ​ത്തേ​ക്ക്​ ഇ​റ​ങ്ങി​യ​താ​ണ്​ ​ സ്ഥ​ലം​മാ​റ്റ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്.​ സ​മ​ര​ത്തി​ൽ​നി​ന്ന്​ കു​ട്ടി​ക​ളെ പി​ന്തി​രി​പ്പി​ച്ചി​ല്ല എ​ന്ന​താ​ണ്​ ​പ്ര​ധാ​ന​കാ​ര​ണ​മെ​ന്ന്​ അ​റി​യു​ന്നു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ പ്രി​ൻ​സി​പ്പ​ൽ ഗീ​താ​കു​മാ​രി​യെ കാ​സ​ർ​കോ​​ട്ടേ​ക്കാ​ണ്​ മാ​റ്റി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ​ത്ത​നം​തി​ട്ട​യി​ലെ ഓ​ഫി​സി​ലേ​ക്ക്​ ഉ​ൾ​പ്പെ​ടെ സ​മ​ര​വു​മാ​യി ഇ​റ​ങ്ങി​യ​തോ​ടെ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ​മെ​ഡി​ക്ക​ൽ എ​ജു​​ക്കേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ജൂ​ലൈ അ​വ​സാ​നം യോ​ഗം ​​ചേ​ർ​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ൽ ​പ്രി​ൻ​സി​പ്പ​ലി​നെ കു​റ്റ​പ്പെ​ടു​ത്താ​നാ​ണ്​ അ​ധി​കൃ​ത​ർ ശ്ര​മി​ച്ച​ത്.​ ഒ​ടു​വി​ൽ​ പി.​ടി.​എ​യു​ടെ സ​മ്മ​ർ​ദ്ദത്തെ തു​ട​ർ​ന്ന്​ ഒ​രാ​ഴ്ച​ക്ക​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​​ ബ​സ്​ അ​നു​വ​ദി​ക്കാ​നും തീ​രു​മാ​ന​മാ​യ​താ​ണ്. എ​ന്നാ​ൽ, അ​തി​നും ന​ട​പ​ടി ആ​യി​ട്ടി​ല്ല. സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ വ​യ​നാ​ട്, കാ​സ​ർ​കോ​ട്​ ​തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലെ ന​ഴ്​​സി​ങ്​  കോളേജു​ക​ളി​​ലേ​ക്ക്​​ മാ​റ്റാ​നും ആ​ലോ​ച​ന ന​ട​ന്നി​രു​ന്നു. വ​യ​നാ​ട്​ ദു​ര​ന്ത​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ​അ​ത്​ ന​ട​ക്കാ​തെ പോ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...