എറണാകുളം – ഷൊർണ്ണൂർ മേഖലയിൽ ഓട്ടോമാറ്റിക് സിഗ്നലിങ്ങിന് ഒപ്പം ‘ കവച് ‘

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽ പാതയായ എറണാകുളം – ഷൊർണ്ണൂർ മേഖലയിൽ ഓട്ടോമാറ്റിക് സിഗ്നലിങ്ങിന് ഒപ്പം ‘കവച്’ എന്ന സുരക്ഷാസംവിധാനവും ഏർപ്പെടുത്താനൊരുങ്ങി റെയിൽവേ. ഇതോടെ ഓട്ടോമാറ്റിക് സിഗ്നലിങ്ങിന് പുറമെ കവചും കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന മേഖലയായി മാറുകയാണ് 106 കി മീ ദൂരമുള്ള എറണാകുളം – ഷൊർണ്ണൂർ. 67.99 കോടി രൂപ മതിപ്പ് ചെലവിൽ പദ്ധതി നടപ്പാക്കാൻ ദക്ഷിണ റെയിൽവേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്നൽ & ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ദർഘാസുകൾ ക്ഷണിച്ചു. ഒക്ടോബർ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂർത്തീകരണത്തിനുള്ള കാലാവധിയായി കണക്കാക്കിയിരിക്കുന്നത്.

രണ്ട് തീവണ്ടികൾ ഒരേ പാതയിൽ നേർക്കുനേർ വന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് കവച് എന്നത്. ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ലഖ്നോവിൽ പ്രവർത്തിയ്ക്കുന്ന ആർ.ഡി.എസ്.ഒ എന്ന ഗവേഷണ സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷ സംവിധാനമാണ് ഇത്. ലോകത്തിൽ ഇത്തരത്തിലുള്ള സംവിധാനങ്ങളിൽ മുൻനിരയിലുള്ള ഒന്നായാണ് കവച് ഗണിക്കപ്പെടുന്നത്. രാജ്യത്തെ 68,000 കി മീ റെയിൽ ശൃംഖലയിൽ 1,465 കി മീ ദൂരത്തിലാണ് നിലവിൽ ഈ സംവിധാനമുള്ളത്‌. 3,000 കി.മീ റെയിൽപാതയിൽ സ്ഥാപിക്കുവാനുള്ള പദ്ധതി നടന്നു വരുന്നു. അതിന് പുറമെ 7,228 കി.മീ പാതയിൽ കൂടി സ്ഥാപിക്കാനുള്ള അനുമതി ഈ വർഷം നൽകിയിട്ടുണ്ട്. അതിലാണ് എറണാകുളം-ഷൊർണ്ണൂർ മേഖലയും ഉൾപ്പെട്ടിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...