പെന്‍ഷന് പുറമെ പ്രത്യേക ആനുകൂല്യവും വേണം ; ആവശ്യവുമായി ഐഎഎസുകാര്‍ , പരിശോധിക്കുന്നുവെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്ക് കിട്ടുന്നതുപോലെ തങ്ങള്‍ക്കും വിരമിക്കലിനുശേഷം പെന്‍ഷനുപുറമേ മാസംതോറും പ്രത്യേക ആനുകൂല്യം നല്‍കണമെന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരുടെ ആവശ്യം പരിശോധിക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പ്രതിമാസം 25,000 രൂപയും ജസ്റ്റിസുമാര്‍ക്ക് 20,000 രൂപയുമാണ് പ്രതിമാസം പെന്‍ഷന് പുറമേ പ്രത്യേക ആനുകൂല്യമായി നല്‍കുന്നത്. മുന്‍പിത് യഥാക്രമം 14,000, 12,000 എന്നിങ്ങനെയായിരുന്നു. ഇതേ മാതൃകയില്‍ തങ്ങള്‍ക്കും ആനൂകൂല്യം വേണമെന്നാണ് ഐ.എ.എസ്.അസോസിയേഷന്‍ ആവശ്യം.

ഇത് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നാണ് പൊതുഭരണ വകുപ്പ് വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് നല്‍കിയിരിക്കുന്ന വിവരാവകാശ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്. പെന്‍ഷനുപുറമേ എത്രരൂപയാണ് പ്രതിമാസ പ്രത്യേക ആനുകൂല്യമായി നല്‍കേണ്ടതെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. ആനുകൂല്യത്തിന് അര്‍ഹരായ വിരമിച്ച എത്ര ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന വിവരവും നിലവില്‍ സര്‍ക്കാരിന്റെ കൈവശമില്ലെന്ന് മറുപടിയില്‍ പറയുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി നിർദേശം തള്ളിയ രമ്യ ഹരിദാസിന്‍റെ നീക്കത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ്...

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...