ആലപ്പുഴ തുമ്പോളിയിൽ നാല്​ ബ്രാഞ്ച്​ സെക്രട്ടറിയടക്കം 56 പേർ പാർട്ടിവിട്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മിൽ വിഭാഗീയത വീണ്ടും തലപൊക്കി. ആലപ്പുഴ ഏരിയയിലെ തുമ്പോളിയിൽ നാല്​ ബ്രാഞ്ച്​ സെക്രട്ടറിമാരടക്കം 56 പേരുടെ കൂട്ടരാജി. പാർട്ടി പുറത്താക്കിയയാ​ളെ ലോക്കൽ കമ്മിറ്റിയിൽ അംഗമാക്കിയതിനെതിരെ കഴിഞ്ഞ ഒക്​ടോബറിൽ നേതൃത്വത്തിന്​ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ്​ ​ഇത്രയുംപേർ ഒന്നിച്ച്​ പാർട്ടി വിട്ടത്​. തുമ്പോളി നോർത്ത് ബി ബ്രാഞ്ച് സെക്രട്ടറി സെബാസ്റ്റ്യൻ, തുമ്പോളി സെന്‍റർ ബ്രാഞ്ച് സെക്രട്ടറി കരോൾ വോയ്റ്റീവ, മംഗലം ബ്രാഞ്ച് സെക്രട്ടറി ജീവൻ, മംഗലം സൗത്ത് ബി ബ്രാഞ്ച് സെക്രട്ടറി ജോബിൻ എന്നിവരാണ്​​ ലോക്കൽ സെക്രട്ടറിക്ക്​ രാജിക്കത്ത്​ നൽകിയത്​.

ഇതി​നൊപ്പമാണ്​ 56 പാർട്ടി അംഗങ്ങളും രാജിവെച്ചത്​. പാർട്ടി അംഗത്വം നിലനിർത്താനുള്ള പരിശോധനയിൽ 67 പേർക്ക്​ പുതുക്കാനായിട്ടില്ല. പ്രാദേശിക നേതാക്കളുടെ നിലപാടി​നെ എതിർത്ത​വരുടെ അംഗത്വമാണ്​ ഇത്തരത്തിൽ തഴഞ്ഞതെന്ന്​ ​ആക്ഷേപമുണ്ട്​. വാർഡ്​ കൗൺസിലർ ഉൾപ്പെടുന്ന ചി​ല ബ്രാഞ്ചുകളിൽ മെംബർഷിപ്​ നിലനിർത്തുന്ന പരിശോധന നടന്നിട്ടില്ലെന്നും​ പരാതിയുണ്ട്​. ലോക്കൽ കമ്മിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച്​ നേരത്തേ രാജിവെച്ച ഒരു ബ്രാഞ്ച്​ സെക്രട്ടറി സി.പി.ഐയിൽ ചേർന്നിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം ; നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട്...

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്...

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനും...

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...