അങ്കമാലിയിൽ മദ്യലഹരിയിലെത്തിയ യുവാക്കൾ സ്വകാര്യ ബസും ആംബുലൻസും തടഞ്ഞ് ഗതാഗത തടസ്സമുണ്ടാക്കി

For full experience, Download our mobile application:
Get it on Google Play

എറണാകുളം: അങ്കമാലിയിൽ മദ്യലഹരിയിലെത്തിയ യുവാക്കൾ സ്വകാര്യ ബസും ആംബുലൻസും തടഞ്ഞ് ഗതാഗത തടസ്സമുണ്ടാക്കി. റോഡിന് കുറുകെ ബൈക്ക് നിർത്തിയാണ് യുവാക്കൾ വാഹനങ്ങൾ തടഞ്ഞതും യാത്രക്കാരെയും ജീവനക്കാരെയും അസഭ്യം പറയുകയും ചെയ്തത്. അങ്കമാലിയിൽ നിന്ന് മുന്നൂർപ്പിള്ളിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ആദ്യം യുവാക്കൾ തടഞ്ഞത്. ബസ് കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കുറുകെ നിർത്തി വഴി തടയുകയും ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിനിടെ അതുവഴി എത്തിയ ആംബുലൻസും യുവാക്കൾ തടഞ്ഞതോടെ പ്രദേശവാസികൾ ഇടപെട്ടു. നാട്ടുകാർ സ്ഥലത്ത് എത്തിയതോടെയാണ് യുവാക്കൾ ബൈക്ക് മാറ്റി വാഹനങ്ങൾക്ക് പോകാൻ വഴിയൊരുക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയ്ക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നിയമസംവിധാനത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന കുറ്റവാളികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന്...

പോസ്റ്റ് ഓഫീസുകൾ ലക്ഷ്യമിട്ട് സീരിയൽ മോഷണം ; ഉത്തർപ്രദേശ് സ്വദേശി എറണാകുളത്ത് പിടിയിൽ

0
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച...

ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി...

സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല

0
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല....