പട്ന : ബീഹാറിലെ ജാമുയി ജില്ലയിലെ സ്വർണ്ണ പര്യവേക്ഷണത്തിനു ശേഷം ബക്സർ, സമസ്തിപൂർ ജില്ലകളിൽ എണ്ണ പര്യവേക്ഷണം നടത്താൻ ഒരുങ്ങുന്നു. ഗംഗാ തടത്തിലെ ബക്സർ, സമസ്തിപൂർ ജില്ലകളിൽ എണ്ണ പര്യവേക്ഷണത്തിനു ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ബിഹാർ സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. ജാമുയി ജില്ലയിലെ സ്വർണ്ണ പര്യവേക്ഷണത്തിനായി ദേശീയ ധാതു വികസന കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിടാൻ സംസ്ഥാന ഖനി വകുപ്പ് തീരുമാനിച്ചിരുന്നു. ഗംഗ തടത്തിൽ ഒഎൻജിസി നടത്തിയ പ്രാഥമിക സർവേയിൽ ബക്സർ, സമസ്തിപൂർ ജില്ലകളിൽ പെട്രോളിയത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഇക്കാര്യം ഒഎൻജിസി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിക്കുകയും എണ്ണ പര്യവേക്ഷണത്തിനു അനുമതി തേടുകയും ചെയ്തിട്ടുണ്ട്.
ബീഹാറിൽ സ്വർണത്തിനു പിന്നാലെ എണ്ണ പര്യവേക്ഷണവും നടത്തുന്നു
RECENT NEWS
Advertisment